‘പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ’; ഹോട്ടലിലെ രസകരമായ അനുഭവം പങ്കുവെച്ച് ഇന്ദ്രന്‍സ്

ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്

സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റ് വെല്‍ക്കം കിട്ടിയ നടന്‍ ഇന്ദ്രന്‍സിന്റെ ചിത്രങ്ങള്‍. മലയാളികള്‍ അഭിമാനത്തോടെ ഒന്നടങ്കം ആഘോഷിച്ച സംഭവം കൂടിയാണിത്. ഇന്ദ്രസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ അവാര്‍ഡ് സ്വീകരിക്കാന്‍ വേണ്ടി പോയ സമയത്ത് അവിടുത്തെ ഹോട്ടലില്‍ വെച്ച് നടന്ന രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. ഫേസ്ബുക്കിലൂടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് താഴെ താരത്തിന്റെ എളിമയെ പ്രശംസിച്ചാണ് എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്.

ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്. ഇന്ദ്രന്‍സിനെ ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ പഠിപ്പിച്ച് കൊടുക്കുന്ന ഹോട്ടല്‍ ജീവനക്കാരനെയും കാണാം. ‘പാവം..പുള്ളിക്കാരന്‍ മലയാളം അറിയാമായിരുന്നെങ്കില്‍ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാന്‍ പറഞ്ഞേനെ..’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് താഴെ താരത്തിന്റെ എളിമയെ പ്രശംസിച്ചാണ് എല്ലാവരും പറഞ്ഞിരിക്കുന്നത്.

Exit mobile version