സ്വന്തമായി സിനിമ ഒരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലും പറയണമെന്ന് കരുതുന്നയാളാണ് താന്‍; സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് മമ്മൂട്ടി

പത്ത് ഇരുപത് വര്‍ഷം മുമ്പ് എനിക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നു

മലയാള സിനിമയില്‍ നടന്‍മാരും സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. രമേഷ് പിഷാരടിയും, പൃഥ്വിരാജും, കലാഭവന്‍ ഷാജോണ്‍, മോഹന്‍ലാലും സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്ക എന്ന് സംവിധായകന്റെ തൊപ്പി അണിയുമെന്ന ആകാംക്ഷയിലാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരം തന്നെ ആ കാര്യത്തെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.

‘ഇത്രയും വര്‍ഷത്തെ എന്റെ എക്സ്പീരിയന്‍സ് വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമൊന്നും എനിക്കില്ല. പത്ത് ഇരുപത് വര്‍ഷം മുമ്പ് എനിക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ തന്നെ അത് വേണ്ടെന്ന് വച്ചു. നമുക്ക് ഇവിടെ നിരവധി നല്ല സംവിധായകര്‍ ഇവിടെയുണ്ട്. നമുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ മതിയല്ലോ. സ്വന്തമായി സിനിമ ഒരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതുന്നയാളാണ് താന്‍. അങ്ങനെയൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല’ എന്നാണ് മമ്മൂട്ടി മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’യാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ മമ്മൂട്ടി ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരളാ പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

Exit mobile version