പുതിയ വെബ് സീരീസുമായി അര്‍ച്ചന കവി; ‘മീനവിയല്‍’ ട്രെയിലര്‍ പുറത്തുവിട്ടു

അഭിഷേക് നായരാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്

ലാല്‍ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെ വന്ന് മലയാള പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് അര്‍ച്ചന കവി. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ പുതിയ ഒരു വെബ് സീരീസുമായി എത്തിയിരിക്കുകയാണ്. ‘മീനവിയല്‍’ എന്നാണ് സീരീസിന്റെ പേര്.

താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. ‘മീനവിയലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അര്‍ച്ചന തന്നെയാണ്. അഭിഷേക് നായരാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. സച്ചിന്‍ വാര്യരാണ് സംഗീത സംവിധായകന്‍.

അരുണ്‍ കുര്യന്‍, അര്‍ച്ചന കവി, വൈഷ്ണവി വേണുഗോപാല്‍ എന്നിവരാണ് ഇതിലെ താരങ്ങള്‍. അബീഷ് മാത്യുവും ഈസ്റ്റേണും ചേര്‍ന്നാണ് മീനവിയല്‍ നിര്‍മ്മിക്കുന്നത്. ഉടന്‍ തന്നെ പരമ്പര യൂട്യൂബിലൂടെ പ്രേക്ഷകരെ തേടിയെത്തും.

Exit mobile version