മഹാഭാരതം ചലച്ചിത്രമാകും; മോഹന്‍ലാല്‍ തന്നെ ഭീമനുമാകും; നിലപാടില്‍ ഉറച്ച് ബിആര്‍ ഷെട്ടി

മഹാഭാരതം ചലച്ചിത്രമാക്കുന്നതില്‍ അദ്ദേഹം ഉറച്ചുതന്നെ നില്‍ക്കുകയാണ്.

പാലക്കാട്: രണ്ടാമൂഴം സിനിമയാകാനുള്ള സാധ്യതകള്‍ മങ്ങിയതോടെ മഹാഭാരതം സിനിമയാക്കാന്‍ ഒരുങ്ങി പ്രശസ്ത നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. മഹാഭാരതം സിനിമയാക്കുന്നെങ്കില്‍ ഭീമന്‍ കഥാപാത്രം മോഹന്‍ലാല്‍ തന്നെ അവതരിപ്പിക്കുമെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

തരക്കഥാകൃത്ത് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രണ്ടാമൂഴമെന്ന ബിഗ്ബജറ്റ് ചിത്രം മുടങ്ങിപ്പോയത്. ഇതോടെ രണ്ടാമൂഴത്തില്‍ നിന്നും ഷെട്ടി പിന്മാറിയെങ്കിലും, മഹാഭാരതം ചലച്ചിത്രമാക്കുന്നതില്‍ അദ്ദേഹം ഉറച്ചുതന്നെ നില്‍ക്കുകയാണ്.

അതേസമയം, രണ്ടാമൂഴം എന്ന ചിത്രത്തിലല്ലാതെ മറ്റൊരു ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമനായി എത്തുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. പക്ഷെ മോഹന്‍ലാല്‍ തന്നെയായിരിക്കും ഭീമന്‍ എന്ന് ഷെട്ടി വ്യക്തമാക്കി. പാലക്കാട് നെന്മാറയിലെ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് ഷെട്ടി ‘മോഹന്‍ലാല്‍ തന്നെയാണ് ഭീമന്‍’ എന്ന് പറഞ്ഞത്.

Exit mobile version