ആഷിഖ്, ഇത് ചരിത്ര നിഷേധമാണ്! വരും തലമുറയോട് ചെയ്യുന്ന അനീതിയാണ്; വൈറസിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

ഏല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല

തൃശ്ശൂര്‍; കേരളം അതിജീവിച്ച മഹാവ്യാധിയ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ചിത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച്പ രാമര്‍ശിക്കാത്തതിനെയാണ് ഹരീഷ് പേരടി വിമര്‍ശിച്ചിരിക്കുന്നത്.

ഏല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. ഹരീഷ് പേരടി കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

ഫേസ്ബുക്ക് കുറിപ്പ്;

‘ഏല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല …. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്… വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നില്‍ക്കുന്നതുകൊണ്ടും ….ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ലാ…മഹാരാജാസിലെ SFIക്കാരനായ നിങ്ങള്‍ക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുക ….’

Exit mobile version