ദാമു നമ്മളുദ്ദേശിച്ച പോലത്തെ ആളല്ല, അതുക്കും മേലെ; രസകരമായ വീഡിയോ പങ്കുവെച്ച് സുരാജ്

ലൂസിഫറിലെ സ്റ്റീഫനായി എത്തിയ ദാമുവിന്റെ ട്രോള്‍ വീഡിയോ കണ്ട് സാക്ഷാല്‍ സുരാജ് തന്നെ ഞെട്ടിയിരിക്കുകയാണ്

ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തില്‍ മമ്മൂട്ടിയുടെ മല്ലയ്യ എന്ന കഥാപാത്രത്തേക്കാള്‍ പ്രേക്ഷകരുടെ കൈയടി നേടിയ കഥാപാത്രമായിരുന്നു സുരാജ് അവതരിപ്പിച്ച ദശമൂലം ദാമു. ട്രോളന്മാരുടെ കിരീടം വയ്ക്കാത്ത രാജാവാണ് ഇപ്പോള്‍ ദശമുലം ദാമു.

ഇപ്പോഴിതാ പുതിയ ഗെറ്റപ്പില്‍ എത്തിയിരിക്കുകയാണ് ദശമൂലം ദാമു. അതും ലൂസിഫര്‍ ദാമുവായി. സുരാജ് തന്നെയാണ് ഈ മനോഹരമായ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ലൂസിഫറിലെ സ്റ്റീഫനായി എത്തിയ ദാമുവിന്റെ ട്രോള്‍ വീഡിയോ കണ്ട് സാക്ഷാല്‍ സുരാജ് തന്നെ ഞെട്ടിയിരിക്കുകയാണ്. ദാമു നമ്മളുദ്ദേശിച്ച ആളല്ല സാര്‍, ബല്ലാത്ത ജാതി എഡിറ്റിംഗ് എന്ന കുറിപ്പോടെയാണ് താരം ഈ ട്രോള്‍ വീഡിയോ പങ്കുവെച്ചത്.

Exit mobile version