പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറഞ്ഞത് പോലെയാണ് മമ്മൂട്ടി ചിത്രങ്ങള്‍; മമ്മൂട്ടിയുടെ മുമ്പില്‍ 10 ഇയര്‍ ചലഞ്ച് വേണോ?

വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു കാര്യത്തിന് മാറ്റമില്ല, മമ്മൂട്ടിയുടെ ഗെറ്റപ്പിന്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ശ്രദ്ധേയമാണ്. പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ അഭിനയത്തോടുള്ള അഭിനിവേശത്തിന് യാതൊരു കുറവുമില്ല. 67 വയസ്സിലും യൗവനം കാത്തുസൂക്ഷിക്കുന്ന നടന്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയ 10 ഇയര്‍ ചാലഞ്ച് മമ്മൂട്ടിയുടെ മുന്നില്‍ തോറ്റു പോയെന്ന് ആരാധകര്‍ പറയുന്നു.

ഹരിഹരന്‍ സംവിധാനം ചെയ്ത വടക്കന്‍ വീരഗാഥയിലൂടെ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ചതിയന്‍ ചന്തുവായി അരങ്ങുവാണു. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളവര്‍മ പഴശ്ശിരാജായായി ഹരിഹരന്‍ ചിത്രത്തില്‍ വീണ്ടും. ഇപ്പോഴിതാ എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലൂടെ ചരിത്രപുരുഷ കഥാപാത്രമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. വള്ളുവനാടിന്റ ചരിത്രം പറയുന്ന മാമാങ്കത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടന്നിരുന്ന മാമാങ്കാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

Exit mobile version