വ്യക്തവും കൃത്യവുമായ നിലപാടുള്ളയാളാണ് ആഷിക്ക് അബു; എന്നാല്‍ അതൊരിക്കലും മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ലെന്നും ടൊവീനോ

ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.

നിപ്പാ അതിജീവനത്തെ ആധാരമാക്കിയെടുത്ത ചിത്രം വൈറസ് തീയ്യേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. നടന്‍ ടൊവീനോ തോമസും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ആഷിക്ക് അബു സംവിധായകന്‍ എന്നതിനേക്കാള്‍ ഉപരി കൃത്യമായി നിലപാടുകളുള്ള വ്യക്തിയാണെന്ന വെളിപ്പെടുത്തല്‍ നടത്തി രംഗത്തെത്തിയിരിക്കുകയാണ് ടൊവീനോ തോമസ്.

ചില വിഷയങ്ങളില്‍ വ്യക്തവും കൃത്യവുമായ നിലപാടുള്ളയാളാണ് സംവിധായകന്‍ ആഷിക്ക്. എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ ആരെയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ലെന്നും മറ്റുള്ളവരുടെ ചിന്താധാരയെ അദ്ദേഹം ബഹുമാനിക്കുമെന്നും ടൊവീനോ പറയുന്നു. തനിക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതിനെ കുറിച്ച് തുറന്നു സംസാരിക്കാനും ആഷിക്ക് തയ്യാറാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവീനോ വെളിപ്പെടുത്തുന്നു.

ടൊവീനോ തോമസ് സംവിധായകന്‍ ആഷിക്ക് അബുവിനൊപ്പം ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വൈറസ്. ആദ്യ ചിത്രം മായാനദി തീയ്യേറ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Exit mobile version