ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച മധുരരാജ ചിത്രീകരിച്ചത് ഇങ്ങനെ; മേക്കിങ് വീഡിയോ പുറത്തുവിട്ടു

മേക്കിങ് വീഡിയോയിലെ മുഖ്യ ആകര്‍ഷ ഘടകം ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം തന്നെയാണ്

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ തീയ്യേറ്ററിലെത്തിയ ചിത്രമായിരുന്നു മധുരരാജ. കഴിഞ്ഞ ദിവസമാണ് ചിത്രം നൂറ് കോടി ക്ലബിലെത്തിയ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

പുറത്ത് വിട്ട മേക്കിങ് വീഡിയോയിലെ മുഖ്യ ആകര്‍ഷ ഘടകം ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം തന്നെയാണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. 2010 ല്‍ റിലീസ് ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തിയത്. തമിഴ് താരം ജയ്, ജഗപതി ബാബു, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, രമേഷ് പിഷാരടി, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, അന്ന രാജന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരന്നത്.

Exit mobile version