പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും ‘ആകാശഗംഗ 2’; ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി

‘ആകാശഗംഗ 2’ ന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഹൊറര്‍ ചിത്രമായിരുന്നു ആകാശ ഗംഗ. അക്കാലത്ത് ഈ ചിത്രം ഹിറ്റായിരുന്നു. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച സിനിമ രണ്ട് മാസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയായിരുന്നു രണ്ടാം ഭാഗവും ചിത്രീകരിച്ചിരുന്നത്. ചിത്രം വൈകാതെ തന്നെ തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version