ചിത്രം ആകാശഗംഗ 2 ലെ ഗാനമെത്തി

വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ രണ്ടാം ഭാഗത്തിന്റെ ‘തീ തുടികളുയരെ’ എന്ന ഗാനമെത്തി. ദുര്‍മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ടിന്റെ ദൃശ്യങ്ങള്‍. രമ്യാ കൃഷ്ണനാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിലെ പാട്ട് ഇതിനോടകം നിരവധി പേരാണ് കണ്ടത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷ പിന്തുണയാണ് ലഭിച്ചത്. യൂട്യൂബില്‍ ട്രെയിലറിന് പതിനൊന്ന് ലക്ഷം കാഴ്ചക്കാരായി. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ട്രയിലര്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ‘ആകാശഗംഗ 2’.

ആദ്യ ചിത്രം കഴിഞ്ഞു ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ‘ആകാശഗംഗ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും നടന്നത്.

Exit mobile version