‘രാവും പകലും അധ്വാനിച്ച് വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു’; മോഹന്‍ലാല്‍

പുതിയ തലമുറയ്ക്ക് തോല്‍വിയെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് പറഞ്ഞാണ് താരം തന്റെ ജയപരാജയങ്ങളെ കുറിച്ച് പറഞ്ഞത്

സിനിമാ ജീവിതത്തില്‍ തനിക്ക് ഏല്‍ക്കേണ്ടി വന്ന ജയപരാജയങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. രാവും പകലും അധ്വാനിച്ച് വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടുവെന്നാണ് താരം ചോയ്സ് സ്‌കൂളില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരള സംഘടിപ്പിച്ച ചടങ്ങില്‍ കുട്ടികളോട് പറഞ്ഞത്.

പുതിയ തലമുറയ്ക്ക് തോല്‍വിയെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് പറഞ്ഞാണ് താരം തന്റെ ജയപരാജയങ്ങളെ കുറിച്ച് പറഞ്ഞത്.

‘രാവും പകലും അധ്വാനിച്ച എന്റെ എത്രയോ ചിത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു. തീര്‍ച്ചയായും അതില്‍ ഭയങ്കര വിഷമമുണ്ടാകും. കാരണം ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ. പക്ഷേ പരാജയങ്ങളില്‍ ഞാന്‍ തളര്‍ന്നില്ല. കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ അതെന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് പരാജയങ്ങളെ ഞാന്‍ കണ്ടത്, ഇപ്പോഴും കാണുന്നത് അങ്ങനെ തന്നെയാണ്’ എന്നാണ് താരം പറഞ്ഞത്.

അതേസമയം ആരോഗ്യം പോലെയാണ് വിജയമെന്നും എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നാണെന്നും താരം കുട്ടികളോട് പറഞ്ഞു. നമ്മുടെ കര്‍മ്മങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നതെന്നും അത് ആത്മാര്‍ത്ഥമായി ചെയ്യുകയാണ് വേണ്ടതെന്നും താരം കുട്ടികളോട് പറഞ്ഞത്.

Exit mobile version