ജീവ നായകനായി എത്തുന്ന ചിത്രം’ഗൊറില്ല’യുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്‌

കീ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായി എത്തുന്ന ചിത്രം ഗൊറില്ലയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത് വിട്ടു. ഒരു മിനിട്ട് നാല്‍പ്പത്തേഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രൈലര്‍ ഇതിനകം ഒന്നരലക്ഷത്തിലേറെ പേരാണ് കണ്ടത്. ആകാംക്ഷയും ഉദ്ദ്വേഗവും ജനിപ്പിക്കുന്ന വിധത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ഡോണ്‍ സാന്‍ഡി ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ശാലിനി പാണ്ഡേയാണ് ചിത്രത്തിലെ നായിക. യോഗി ബാബുവും സതീശുമാണ് ചിത്രത്തില്‍ മറ്റു രണ്ടു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

യഥാര്‍ത്ഥ ഗൊറില്ലയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാം സി എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഇത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ജീവ നായകനായ കീ ആണ് താരത്തിന്റേതായി ഏറ്റവുമൊടുവില്‍ റിലീസായത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയങ്കരനായ താരം ഗോവിന്ദ് പദ്മസൂര്യ വില്ലന്‍ കഥാപാത്രമായി വന്നത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Exit mobile version