ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ..! ടിക് ടോക് സ്റ്റാര്‍ ഫുക്ക്രുവിനെ സിനിമയിലെടുത്ത് ഒമര്‍ ലുലു

അടുത്ത ചിത്രമായ 'ധമാക്ക'യിലേക്കാണ് ഫുക്രുവിന് ക്ഷണം.

മലയാള സിനിമയിലേക്ക് കടന്നുവരാന്‍ യുവതാരങ്ങള്‍ക്ക് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോകിന്റെ സഹായം ലഭിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് ഫുക്രുവിന്റെ എന്‍ട്രി. ടിക് ടോകില്‍ ഏറെ ആരാധകരുള്ള ഫുക്രുവിനെ സംവിധായകന്‍ ഒമര്‍ലുലു സിനിമിലെടുത്തിരിക്കുകയാണ്. സംവിധായകന്‍ അടുത്ത ചിത്രമായ ‘ധമാക്ക’യിലേക്കാണ് ഫുക്രുവിന് ക്ഷണം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്.

ഫുക്രുവിനെ സിനിമയിലേക്ക് ക്ഷണിച്ച കാര്യം ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:

ടിക്റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു , എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആര്‍ക്കും അതില്‍ വീഡിയോ ചെയ്തിടാം ,കഴിവുകള്‍ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാന്‍ ഏറ്റവും മികച്ച മാധ്യമമാണ് tik tok .അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടര്‍ Social Media’s ല്‍ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാന്‍ പറ്റൂ

എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ‘ധമാക്ക’ യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്.
ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ

Exit mobile version