മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഉണ്ടയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഹര്‍ഷാദ് പികെ, ഖാലിദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. 2018 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങിയ ചിത്രം അതികം വൈകാതെ തീയേറ്ററുകളില്‍ എത്തും.

Exit mobile version