പാം ദി ഓര്‍ പാരസൈറ്റിന്; കാന്‍ ഫിലിം ഫെസ്റ്റില്‍ താരമായി ബോങ് ജൂ ഹൂ

ലോകപ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിന് തിരശീല വീണു.

കാന്‍: ലോകപ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിന് തിരശീല വീണു. നഗര ജീവിതത്തിലെ പ്രയാസങ്ങള്‍ തുറന്നു കാണിച്ച ‘പാരസൈറ്റ്’ കാന്‍ ഫിലിം ഫെസ്റ്റിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പാം ദി ഓര്‍ സുവര്‍ണ പുരസ്‌കാരത്തിനര്‍ഹമായ നേടിയ ഈ ചിത്രം ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോങ് ജൂ ഹൂ സംവിധാനം ചെയ്തതാണ്.

പരിഷ്‌കരണവാദിയായി മാറുന്ന കൗമാരക്കാരന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ‘ലെ ജ്യൂവന്‍ അഹമ്മദ്’ (അഹമ്മദ് എന്ന ചെറുപ്പക്കാരന്‍) എന്ന ചിത്രം സംവിധാനം ചെയ്ത് ബെല്‍ജിയത്തില്‍ നിന്നുള്ള ഡാര്‍ഡിന്‍ സഹോദരങ്ങള്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം പങ്കിട്ടു. അവസാന റൗണ്ടിലെത്തിയ 4 ചിത്രങ്ങളില്‍ മൂന്നും വനിതാ സംവിധായകരുടേതായതും ഇത്തവണത്തെ ഫെസ്റ്റിനെ വ്യത്യസ്തമാക്കി.

മറ്റു പ്രധാന പുരസ്‌കാരങ്ങള്‍: ഗ്രാന്‍ പ്രീ പുരസ്‌കാരം: മാറ്റി ഡിയൊപ് (അറ്റ്ലാന്റിക്‌സ്) പുതുമുഖ സംവിധായകന്‍: സിസാര്‍ ഡയസ് (അവര്‍ മദേഴ്‌സ്) മികച്ച നടന്‍: അന്റോണിയോ ബണ്ടേറസ് (പെയിന്‍ ആന്‍ഡ് ഗ്ലോറി ) നടി: എമിലി ബീച്ചം (ലിറ്റില്‍ ജോ)

Exit mobile version