‘ജീം ബൂം ബാ’ മെയ് 24ന് തിയേറ്ററുകളില്‍

അസ്‌കര്‍ അലി നായകനായെത്തന്ന ‘ജീം ഭൂം ബാ’ മെയ് 24ന് റിലീസ് ചെയ്യും. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ‘ജീം ബൂം ബാ’. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ‘ജീം ബൂം ബാ’ സംവിധാനം ചെയ്യുന്നത്. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , നേഹാ സക്സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്.

കോമഡി ത്രില്ലറായി ഒരുങ്ങുന്ന ‘ജീംബൂംബാ’യില്‍ ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തിലാണ് അസ്‌കര്‍ അലി എത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. മിസ്റ്റിക് ഫ്രയിംസിന്റെ ബാനറില്‍ സച്ചിന്‍ വിജി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും തിരുവനന്തപുരത്തായിരന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദും ഛായാഗ്രഹണം അനൂപുമാണ്.

Exit mobile version