ഒടിടി റിലീസിന് ഒരുങ്ങി മറ്റൊരു മലയാള ചിത്രം; വിപിന്‍ ആറ്റ്‌ലിയുടെ ‘മ്യൂസിക്കല്‍ ചെയര്‍’ നാളെ എത്തും

സൂഫിയും സുജാതയ്ക്കും പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. ഹോംലി മീല്‍സ്, ബെന്‍, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്‌ലി കഥയെഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കല്‍ ചെയര്‍’ എന്ന ചിത്രമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. ചിത്രം നാളെ എത്തും. മെയിന്‍ സ്ട്രീം ടി വി ആപ്പിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മാര്‍ട്ടിനുള്ളതിനാല്‍ മരണഭയം എപ്പോഴും മാര്‍ട്ടിനെ വേട്ടയാടുകയാണ്. മരിക്കാന്‍ ഭയമുള്ള മാര്‍ട്ടിന്‍ മരണത്തിന്റെ നിഗൂഢതകളിലേക്കു അന്വേഷിച്ചു ചെല്ലുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സ്‌പൈറോഗിറയുടെ ബാനറില്‍ അലന്‍ രാജന്‍ മാത്യു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയിന്‍ സ്ട്രീം ടി വി ആപ്പിലൂടെ നാല്‍പത് രൂപയ്ക്ക് ഡിജിറ്റല്‍ ടിക്കറ്റ് വഴിയാകും സിനിമ കാണാന്‍ സാധിക്കുക. ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടമായ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുപോലെയുള്ള റിലീസിംഗിലൂടെ ലഭിക്കുമെന്ന് സംവിധായകന്‍ വിപിന്‍ ആറ്റ്‌ലി പറഞ്ഞു

Exit mobile version