62 ദിവസത്തെ പ്രയത്‌നം, ഗൗണിന്റെ വില 45ലക്ഷം, ഡയമണ്ട് കമ്മലിന് 4.51ലക്ഷം രൂപ; മെറ്റ് ഗാലയില്‍ പ്രിയങ്ക അണിഞ്ഞ വസ്ത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്ര അണിഞ്ഞാണ് പ്രിയങ്ക മെറ്റ് ഗാലയിലെ റെഡ് കാര്‍പെറ്റില്‍ എത്തിയത്

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാല ഷോയില്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര അണിഞ്ഞ ഗൗണ്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്ര അണിഞ്ഞാണ് പ്രിയങ്ക മെറ്റ് ഗാലയിലെ റെഡ് കാര്‍പെറ്റില്‍ എത്തിയത്. എന്നാല്‍ ഈ വസ്ത്രത്തിന് ട്രോള്‍ പെരുമഴയായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഗ്രേ നിറത്തില്‍ മഞ്ഞയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക വേദിയില്‍ എത്തിയത്.

ഇപ്പോഴിതാ താരത്തിന്റെ വസ്ത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താരം അണിഞ്ഞ ഗൗണിന് 45 ലക്ഷം രൂപയാണെന്നും ഇത് 62 ദിവസം കൊണ്ടാണ് രൂപകല്പന ചെയ്‌തെന്നുമാണ് വോഗ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രിയങ്ക അണിഞ്ഞ ഡയമണ്ട് കമ്മലിന് 4.51 ലക്ഷം രൂപയും ചെരുപ്പിന് 25,000 രൂപയുമാണെന്നാണ് ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ ഭര്‍ത്താവ് നിക്കിനൊപ്പമാണ് പ്രിയങ്ക എത്തിയത്. അടുത്തിടെ ഇരുവരും പിരിയാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെയെല്ലാം പൊളിച്ചെഴുതിയാണ് ഇരുവരും റെഡ് കാര്‍പെറ്റില്‍ എത്തിയത്. പ്രിയങ്കയ്ക്ക് പുറമെ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും മെറ്റ് ഗാലയില്‍ എത്തിയിരുന്നു.

Exit mobile version