സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു. ‘ഇറ്റ്‌സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകള്‍ പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേസമയം വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്‍ കോഴിക്കോട് സ്വദേശി ജാമിയ സാഹിറിനെ വിവാഹം ചെയ്തത്. എറണാകുളം സ്വദേശിയായ സൗബിന്‍ സഹ സംവിധായകനായാണ് സിനിമയില്‍ എത്തിയത്. സൗബിന്‍ സംവിധാനം ചെയ്ത് പറവ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായകനായി വേഷമിട്ട ആദ്യ ചിത്രം.

Exit mobile version