ബോബിയില്‍ നിന്ന് സച്ചിയിലേക്ക്; വൈറലായി ഷെയിന്‍ നിഗത്തിന്റെ ‘ഇവലൂഷന്‍’ വീഡിയോ

'ഇവലൂഷന്‍ ഓഫ് ആന്‍ ആക്ടര്‍' എന്ന പേരിലാണ് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ മധു സി നാരയണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഷെയ്ന്‍ നിഗത്തിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയ ഒന്നായിരുന്നു. ഷെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. നേരത്തേ പുറത്ത് വിട്ട ചിത്രത്തിന്റെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഷെയ്‌നിന്റെ കഥാപാത്രത്തിന്റെ രൂപമാറ്റത്തിന്റെ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ബോബിയില്‍ നിന്നും ഇഷ്‌ക്കിലെ സച്ചിയിലേക്കുള്ള ഷെയ്ന്‍ നിഗത്തിന്റെ രൂപമാറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘ഇവലൂഷന്‍ ഓഫ് ആന്‍ ആക്ടര്‍’ എന്ന പേരിലാണ് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കുമ്പളങ്ങിയിലെ ബോബി എന്ന കഥാപാത്രത്തില്‍ നിന്ന് ഇഷ്‌ക്കിലേക്കുള്ള ഷെയ്ന്റെ മാറ്റം മുഴുവനായും ചിത്രീകരിച്ചിട്ടുണ്ട്.

വീഡിയോയില്‍ ഇഷ്‌ക്കിലെ ടീമും ടീസറിലെ രംഗങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്‌ക്’ സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഈ മാസം അവസാനത്തോടെ തീയ്യേറ്ററുകളിലെത്തും.

Exit mobile version