‘മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് പാര്‍വതി’; ‘ഉയരെ’ പ്രശംസിച്ച് അപ്പാനി ശരത്

ഫേസ്ബുക്കിലൂടെ ആണ് താരം ചിത്രത്തെ പ്രശംസിച്ച് കുറിപ്പിട്ടത്

പാര്‍വതിയുടെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററിലെത്തിയ ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വതി ചിത്രത്തിലെത്തിയത്. വിമര്‍ശകരുടെ പോലും വായടപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി കാഴ്ച്ചവെച്ചത്. നിരവധി പ്രമുഖര്‍ ഇതിനോടകം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനായ അപ്പാനി ശരത്. ഫേസ്ബുക്കിലൂടെ ആണ് താരം ചിത്രത്തെ പ്രശംസിച്ച് കുറിപ്പിട്ടത്.

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മ്മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളെന്നും മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനേത്രി എന്നുമാണ് ശരത് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപപെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനയിത്രി … ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരില്‍ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ തന്റെ സ്‌പേസ് വരചിടുകകയാണ് ഈ അഭിയനയെത്രി…
Take off .. മൊയ്തീന്‍.. ചാര്‍ളി… മരിയാന്‍… ബാംഗ്ലൂര്‍ ഡേയ്‌സ്….. എത്ര എത്ര…
ഇപ്പൊള്‍ ഇതാ ഉയരെ..ഉയിരെടുക്കും ഉയരെ… well-done പാര്‍വതീ… Hats off…

പാര്‍വതിക്ക് പുറമെ ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Exit mobile version