ആട്ടവും പാട്ടുമായി പേളിയും സുഹൃത്തുക്കളും; വൈറലായി പേളിയുടെ ഹല്‍ദി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പേളിയുടെ വിവാഹത്തിന് മുന്‍പുള്ള ഹല്‍ദി ചടങ്ങിന്റെ ദൃശ്യങ്ങളാണ്

അവതാരകയായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് പേളിമാണി. ഇന്നാണ് പേളിയും നടന്‍ ശ്രീനീഷുമായുള്ള വിവാഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പേളിയുടെ വിവാഹത്തിന് മുന്‍പുള്ള ഹല്‍ദി ചടങ്ങിന്റെ ദൃശ്യങ്ങളാണ്. സിനിമാതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ ദീപ്തി സതി, ഷാരോണ്‍ റോമി, അഹാന കൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സെറ്റില്‍ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. പലരും ഇത് ഷോയുടെ ഭാഗമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഷോ കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അതിന് ശേഷം പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടിരുന്നു. പിന്നീടങ്ങോട്ട് ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹത്തിന്റെ ക്ഷണക്കത്തും ഇരുവരും പുറത്തു വിട്ടിരുന്നു. ആലുവയില്‍ ഒരു പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ ആണ് ഇന്ന് നടക്കുക. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹവിരുന്ന്. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും.

Exit mobile version