സെല്‍ഫി എടുക്കാന്‍ പാഞ്ഞെത്തി, തടഞ്ഞ് സംഘാടകര്‍; തട്ടി മാറ്റി ആരാധകരെ ചേര്‍ത്ത് പിടിച്ച് ടൊവീനോ തോമസ്, വൈറലായി വീഡിയോ

സംഘാടകനെ തടഞ്ഞ് ടൊവീനോ ഇരുവരെയും ചേര്‍ത്ത് പിടിച്ച് സെല്‍ഫിയെടുത്തു

കൊച്ചി: യുവത്വത്തിന്റെ എന്നും ഇഷ്ടതാരമാണ് ടൊവീനോ തോമസ്. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ടൊവീനോയുടെ അടുത്തേക്ക് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ സംഘാടകര്‍ തടഞ്ഞപ്പോള്‍ സംഘാടകരെ തടഞ്ഞ് ഏവരെയും ഞെട്ടിക്കുകയായിരുന്നു താരം.

ശേഷം ടൊവീനോ ഇരുവരെയും ചേര്‍ത്ത് പിടിച്ച് സെല്‍ഫിയെടുത്തു. താരജാഡയില്ലാത്ത ടൊവീനോയ്ക്ക് ഇപ്പോള്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍ വീക്കിനിടെയാണ് സംഭവം. ഫാഷന്‍ ഇവന്റില്‍ റാംപ് വാക്ക് ചെയ്യാന്‍ ടൊവീനോയുമെത്തിയിരുന്നു.

പശ്ചാത്തലത്തില്‍ പുതിയ ചിത്രമായ കല്‍ക്കിയിലെ ഗാനമിട്ടായിരുന്നു റാംപ് വാക്ക്. മുന്നിലെത്തിയപ്പോള്‍ വേദിക്കു താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് വേണ്ടി സെല്‍ഫി എടുത്തു നല്‍കി. തിരിച്ചു നടക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാര്‍ ടൊവീനോക്ക് അരികിലേക്ക് ഓടിയെത്തിയത്. എന്നാല്‍ സംഘാടകര്‍ തടഞ്ഞു. സംഘാടകരോട് അവരെ വിടാന്‍ പറഞ്ഞ് അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു.

Exit mobile version