പുതിയ റെക്കോഡുമായി ‘ജിമിക്കി കമ്മല്‍’; 100 മില്യണ്‍ ആളുകള്‍ കണ്ട ആദ്യ മലയാള ഗാനം

പുതിയ റെക്കോഡ് സ്വന്തമാക്കി ജിമിക്കി കമ്മല്‍ ഗാനം. യൂ ട്യൂബില്‍ 100 മില്യണ്‍ ആളുകള്‍ കണ്ട ആദ്യ മലയാള ഗാനം എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ഇറങ്ങിയ ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്ത ഗാനമായിരുന്നു. പിന്നീട് പല പല ഭാഷകളിലായി സ്വീകരിക്കപ്പെട്ടു.

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനായി 2017 ആഗസ്റ്റില്‍ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനമാണ് ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ചിത്രത്തിന്റെ റിലീസിന് മുന്നേ ലോകം മുഴുവന്‍ തരംഗമായിക്കഴിഞ്ഞിരുന്നു.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും പാട്ട് വമ്പന്‍ ഹിറ്റായി. ഗാനം പുതിയ റെക്കോഡ് സ്വന്തമാക്കിയ വിവരം ഷാന്‍ റഹ്മാന്‍ തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version