‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ ഓര്‍മ്മയില്ലേ ആ ദൈന്യതയാര്‍ന്ന കണ്ണുകളുള്ള പെണ്‍കുട്ടിയെ? ഇപ്പോള്‍ ആളങ്ങ് വളര്‍ന്ന് സുന്ദരിയായി; ഇന്‍സ്റ്റയില്‍ മാത്രം പതിനായിരത്തിലേറെ ആരാധകര്‍!

ഇപ്പോഴും സ്‌ക്രീനില്‍ കുഞ്ഞാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ആളങ്ങ് വളര്‍ന്നു.

ഓര്‍മ്മയില്ലേ ആ കൊച്ചു പെണ്‍കുട്ടിയെ, അച്ഛന്റെ പുകവലിയില്‍ അസ്വസ്ഥയാകുന്ന ആ കുഞ്ഞു സുന്ദരി. തീയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പുള്ള പുകവലിക്കെതിരായ ബോധവത്കരണ പരസ്യത്തിലെ ആ പെണ്‍കുട്ടിയെ നമ്മോള്‍ ഇപ്പോഴും പരസ്യത്തില്‍ കാണുന്നുമുണ്ട്. ആ കുഞ്ഞു സുന്ദരിയുടെ പേരാണ് സിമ്രാന്‍ നടേക്കര്‍.

ഇപ്പോഴും സ്‌ക്രീനില്‍ കുഞ്ഞാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ആളങ്ങ് വളര്‍ന്നു. തിരക്കുള്ള ഒരു മോഡല്‍ കൂടിയാണ് സിമ്രാന്‍ ഇപ്പോള്‍. പതിനേഴു വയസുള്ള സിമ്രാനെ ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരങ്ങളാണ് ഫോളോ ചെയ്യുന്നത്. സിമ്രാന്റെ ആദ്യ പരസ്യചിത്രമായിരുന്നു പുകവലിക്കെതിരായ പരസ്യം. തന്റെ പുതിയ ചില ചിത്രങ്ങള്‍ സിമ്രാന്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തീയ്യേറ്ററുകളില്‍ കണ്ട ആ ദൈന്യതയാര്‍ന്ന പെണ്‍കുട്ടിയാണ് ഇതെന്ന് അറിഞ്ഞതോടെ ചിത്രങ്ങള്‍ വൈറലായി. നിരവധി ആരാധകര്‍ സിമ്രാനെ തേടിയെത്തി.

2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്. സിനിമയ്ക്കായി കാത്തിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും കല്ലുകടി പോലെയായിരുന്നു ഈ പരസ്യം. പിന്നീട് ട്രോളര്‍മാര്‍ക്ക് ചാകരയായി ഈ പരസ്യം. എന്നാല്‍, അതിലെ കുഞ്ഞിന്റെ ദൈന്യതയാര്‍ന്ന മുഖം പെട്ടന്നു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞിരുന്നു. ഈ പരസ്യത്തിന് പകരമാണ് ഇപ്പോള്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തു കഷ്ടമാണ് എന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യം വരുന്നത്.

വിഡിയോകോണ്‍, കെല്ലോഗ്സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാര്‍ബി തുടങ്ങിയ നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാന്‍. ഹിന്ദിയിലെ ചില ടിവി പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു സിമ്രാന്‍. ഈ സുന്ദരിയെക്കുറിച്ച് വാര്‍ത്ത പുറത്തു വന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

Exit mobile version