മധുരരാജയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

റിലീസ് ദിവസം 9.12 കോടിയാണ് മധുരരാജയുടെ ഗ്രോസ് കളക്ഷന്‍. കേരള ബോക്‌സോഫീസില്‍ നിന്നും 24.2 കോടിയാണ് ലഭിച്ചത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘മധുരരാജ’യുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നിര്‍മാതാവ് നെല്‍സണ്‍ ഐപ്പും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റിലീസ് ദിവസം 9.12 കോടിയാണ് മധുരരാജയുടെ ഗ്രോസ് കളക്ഷന്‍. കേരള ബോക്‌സോഫീസില്‍ നിന്നും 24.2 കോടിയാണ് ലഭിച്ചത്. കേരളത്തിന് പുറത്ത് 1.4 കോടിയും ജിസിസിയില്‍ 2.9 കോടിയും ലഭിച്ചു. യുഎസ്എയില്‍ 21 ലക്ഷവും യൂറോപ്പില്‍ 11 ലക്ഷവും ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നുമായി 30 ലക്ഷത്തോളം രൂപയും മധുരരാജയ്ക്ക് ലഭിച്ചു.

മധുരരാജയ്ക്ക് തന്ന എല്ലാ സ്‌നേഹത്തിനും നന്ദി പറയുന്നതായും അതിനൊപ്പം തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന നല്ല പ്രതികരണത്തിനും നന്ദി. നിങ്ങളുടെ സപ്പോര്‍ട്ടും പരിശുദ്ധമായ സ്‌നേഹവും ഇനിയും തുടരണമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Exit mobile version