പ്രഭാസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നു; പോസ്റ്റുകള്‍ ഇടും മുന്‍പേ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സ്

ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ച പ്രഭാസ് അധികം താമസിയാതെ തന്നെ പോസ്റ്റ് ചെയ്ത് തുടങ്ങുമെന്നാണ് അറിയുന്നത്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി താരം പ്രഭാസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നു. ‘ബാഹുബലി’ ആയി ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ താരം ഇന്‍സ്റ്റഗ്രാമും ഇളക്കി മറിച്ചിരിക്കുകയാണ്. പേജ് ആരംഭിച്ച് പോസ്റ്റുകള്‍ ഇടും മുന്‍പേ പേജിന് 6,78,000 ഫോളാവേഴ്‌സിനെയാണ് പ്രഭാസ് സ്വന്തമാക്കിയത്.

ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ച പ്രഭാസ് അധികം താമസിയാതെ തന്നെ പോസ്റ്റ് ചെയ്ത് തുടങ്ങുമെന്നാണ് അറിയുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ഷൂട്ടിങ് തിരക്കിലാണ് താരം ഇപ്പോള്‍. ഓഗസ്റ്റ് 15ന് തീയ്യേറ്ററുകളില്‍ എത്തുന്ന സഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക.

Exit mobile version