ഞങ്ങള്‍ക്കിടയില്‍ എപ്പോഴും സന്തോഷം മാത്രം; അമ്മായിയമ്മ പോര് ആരോപിക്കുന്നവരുടെ വായടപ്പിച്ച് ഐശ്വര്യാ റായ്

ഐശ്വര്യയും മകള്‍ ആരാധ്യയും ജയ ബച്ചനും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പോലും വാര്‍ത്തകളാകാറുണ്ട്. പ്രിയതാരങ്ങളുടെ ജീവിതത്തിലെ കുഞ്ഞു കാര്യങ്ങള്‍ പോലും അറിയാന്‍ ശ്രമിക്കുന്നവരാണ് ആരാധകര്‍. അത്തരത്തില്‍ ചില ആരാധകര്‍ കണ്ടെത്തിയ കാര്യമായിരുന്നു ബച്ചന്‍ കുടുംബത്തിലെ അമ്മായിയമ്മ-മരുമകള്‍ പോര്.

അഭിഷേകിന്റെ ഭാര്യ ഐശ്വര്യയും അമ്മ ജയ ബച്ചനും തമ്മില്‍ എപ്പോഴും വഴക്കാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. എന്നാല്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ്.

ഐശ്വര്യയും മകള്‍ ആരാധ്യയും ജയ ബച്ചനും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിന് അടിക്കുറുപ്പായി സന്തോഷം മാത്രം എന്നും ഐശ്വര്യ നല്‍കിയിട്ടുണ്ട്. വളരെപ്പെട്ടെന്ന് തന്നെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Exit mobile version