സണ്ണിയെ പോലെ കല്ല്യാണം കഴിച്ചാല്‍ പ്രാകി നശിപ്പിക്കുമെന്ന് ഉണ്ണി മുകുന്ദനോട് ആരാധിക! അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെയെന്ന മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുവായൂരിലുണ്ടായിരുന്ന ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

മലയാളത്തിന്റെ ശ്രദ്ധേയനായ യുവനടന്‍ സണ്ണി വെയ്ന്റെ വിവാഹമായിരുന്നു കഴിഞ്ഞ
ചൊവ്വാഴ്ച. ഒരു സര്‍പ്രൈസ് വിവാഹമായിരുന്നു അത്. ആരാധകരോ, മാധ്യമ പ്രവര്‍ത്തകരോ ഒന്നും തന്നെ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുവായൂരിലുണ്ടായിരുന്ന ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സണ്ണി വിവാഹിതനായെന്നറിഞ്ഞ നിരാശയായിലാണ് ഇപ്പോള്‍ ആരാധികമാര്‍. അങ്ങനെയിരിക്കെ ‘ഹൃദയം തകര്‍ന്ന’ ഒരു ആരാധികയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനോടായി പറഞ്ഞ ആരാധികയുടെ കുറിപ്പും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സണ്ണി ചെയ്ത പോലെ ഉണ്ണി മുകുന്ദന്‍ പെട്ടന്നൊരു ദിവസം കല്യാണം കഴിച്ചാല്‍ അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയുമെന്നാണ് ആരാധിക പറയുന്നത്.

ആരാധികയുടെ കമന്റ് കണ്ട ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചു. ‘ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? ??’

Exit mobile version