‘പ്രിയപ്പെട്ട ഉണ്ണി… മോശം പോസ്റ്റ് ആണ്’; ‘വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം’ പോസ്റ്റിനെ വിമർശിച്ച് ജിയോ ബേബി

സിനിമ താരം ഉണ്ണി മുകുന്ദൻ എസ്ഐ ആനി ശിവയെ പ്രശംസിച്ച് കൊണ്ട് പങ്കുവച്ച പോസ്റ്റിന് നേരെ വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.

ഈ പരാമർശത്തിലൂടെ ഒരു വിഭാഗം സ്ത്രീകൾ ചെയ്യുന്നത് ശരിയല്ലെന്ന സന്ദേശമാണ് പ്രേക്ഷകന് ലഭിക്കുന്നത് എന്ന വിമർശനമാണ് ഉയർന്നു വരുന്നത്. ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബിയും.

”പ്രിയപ്പെട്ട ഉണ്ണി… മോശം പോസ്റ്റ് ആണ്” എന്നാണ് ജിയോ ബേബി പോസ്റ്റിന് താഴെ കമന്റായി കുറിച്ചിരിക്കുന്നത്. കമന്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ സംവിധായകൻ ഇതിന് മറുപടി കൊടുത്തിട്ടില്ല. കൂടാതെ ഉണ്ണി മുകുന്ദനും ജിയോ ബേബി പോസ്റ്റിന് മറുപടി നൽകിയിട്ടില്ല.

Exit mobile version