കോടി ക്ലബ്ബില്‍ അല്ല, ജനമനസുകളിലാണ് കയറേണ്ടത്, പിന്നെ ഇറങ്ങുന്നതിനു മുന്‍പേ തള്ളണ്ടാട്ടോ! മധുരരാജയെ കുറിച്ച് മമ്മൂട്ടി

കൊച്ചിയില്‍ വച്ച് നടത്തിയ മധുരരാജയുടെ പ്രീലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏവരും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രം. ചിത്രം ഇറങ്ങുന്നതിനു മുന്‍പേ സമൂഹമാധ്യമങ്ങളിലും മറ്റും ഹിറ്റായി മുന്‍പോട്ട് പോവുകയാണ്. ഇതിനിടെ ഇറങ്ങുന്ന തള്ളുകളെക്കുറിച്ച് രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടി. ചിത്രം ഇറങ്ങുന്നതിനു മുന്‍പേ ഇങ്ങനെ തള്ളേണ്ടെന്നും ചിത്രം കണ്ട് ഇഷ്ടപ്പെട്ടാല്‍ തള്ളിയാല്‍ മതിയെന്നും താരം തമാശ രൂപേണ പറയുന്നു.

മധുരരാജ എന്ന സിനിമ കോടി ക്ലബില്‍ കയറണമെന്ന ഒരാഗ്രവും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടതെന്നും മമ്മൂട്ടി പറയുന്നു. കൊച്ചിയില്‍ വച്ച് നടത്തിയ മധുരരാജയുടെ പ്രീലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടി ക്ലബ്ബില്‍ കയറണമെന്ന് ഒരു ആഗ്രഹമില്ല, 3.35 കോടി ജനങ്ങളുടെ ഹൃദയത്തിലാണ്. ക്ഷമിക്കണം കുറച്ച് കൂടി പോയി. 3.35 കോടിയെ ഉള്ളു കുറച്ച് കൂടിപോയി തള്ളിയതല്ലയെന്നും മമ്മൂട്ടി പറഞ്ഞു. ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന രീതിയില്‍ ഒരു സിനിമയുടെ പ്രൊമോഷന്‍ നടത്തുന്നത്. ചിത്രത്തിന്റെ അവസാനഘട്ട തിരക്കുകളായതിനാല്‍ സംവിധായകന്‍ വൈശാഖ് പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

Exit mobile version