‘ഇത്തവണ സണ്ണി ചേച്ചിയും ഉണ്ട്; മധുരരാജ 200 കോടി ക്ലബില്‍ കയറും’; വീരവാദങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

പോക്കിരി രാജ എന്ന ഹിറ്റ് ചിത്രത്തിന്റെ അതേ ചേരുവകളുമായി എത്തുന്ന ‘മധുരരാജ’ മലയാള സിനിമാ ചരിത്രത്തിലാദ്യമായി 200 ക്ലബില്‍ കയറുമെന്ന് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍-വൈശാഖ് ടീമിന്റെ 100 കോടി ക്ലബില്‍ കയറിയ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് മമ്മൂട്ടി-വൈശാഖ് ടീമിന്റെ മധുരരാജ തകര്‍ക്കുമെന്നാണ് പണ്ഡിറ്റിന്റെ വാദം. ഇത്തവണ സണ്ണി ലിയോണും ചിത്രത്തിലുള്ളത് ആരാധകര്‍ ഇടിച്ചുകയറാന്‍ കാരണമാകുമെന്ന് താരം നിരീക്ഷിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും- ‘മധുരരാജ’ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12 ന് റിലീസാവുകയാണ്. ‘പുലി മുരുകന്‍’ സിനിമക്കു ശേഷം അതേ ടീമായ വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ വലിയ ചിത്രം ‘പുലി മുരുകന്‍’ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തക4ത്ത് 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ പലരും സ്ഥാനാ4ത്ഥികളായ് ഉണ്ടാവാം.പക്ഷേ ഏറ്റവും മുമ്പന്‍ ‘മധുര രാജ’ ആകും..ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.

(വാല്‍കഷ്ണം..’പോക്കിരി രാജ’ യുടെ തുട4ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു) മോശം കമന്റ് ഇടുന്നവരുടെ ശ്രദ്ധക്ക് ..ഇത്തവണ സണ്ണി ചേച്ചിയും കൂടെ ഉണ്ട് എന്ന സത്യം എല്ലാവരും അംഗീകരിക്കണം..അവരെ കാണുവാന്‍ തന്നെ ആരാധകര്‍ ഇടിച്ചു കയറും….പിന്നെ പണ്ടത്തെ കണക്ക് പറഞ്ഞ് തള്ളുന്നവര് കുറച്ച് മയത്തിലൊക്കെ തള്ളാന്‍ അപേക്ഷ…’മധുര രാജാ’ ട്രിപ്പിള്‍ സ്‌ട്രോങ് ആണ്..ഓ4ത്തോ.)

Exit mobile version