വീണ്ടും റഹ്മാന്‍ മാജിക്ക്; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമനായി അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ ഇന്ത്യന്‍ ആന്തം

അവഞ്ചേര്‍സിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ ഇന്ത്യന്‍ ആന്തത്തിന് യൂട്യൂബില്‍ വമ്പന്‍ വരവേല്‍പ്പ്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തെ പിന്തള്ളിയാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ ഇന്ത്യന്‍ ആന്തം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഇന്ത്യന്‍ ആരാധകര്‍ക്കായി ഇന്ത്യന്‍ ആന്തത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നതും എആര്‍ റഹമാനാണ്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ഗാനമിപ്പോള്‍. അവഞ്ചേര്‍സിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്.

ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് എആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു. ഏപ്രില്‍ 26 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

Exit mobile version