‘എന്റെ പുരസ്‌കാരം ഇന്ത്യന്‍ സിനിമയ്ക്കുള്ളത്’; പദ്മഭൂഷണ്‍ സ്വീകരിച്ച് മോഹന്‍ലാല്‍

ന്യൂഡല്‍ഹി: മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചു. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പിന്നാലെ, തന്റെ പുരസ്‌കാര നേട്ടം ഇന്ത്യന്‍ സിനിമയ്ക്കുള്ളതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയും രാജ്യം മോഹന്‍ലാലിനെ ആദരിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.

Exit mobile version