‘നിങ്ങള്‍ ഇപ്പോള്‍ ഒരു ആന്റിയാണ്.. കൗമാരക്കാരെപ്പോലെ പെരുമാറരുത്’; സോഷ്യല്‍ മീഡിയയിലെ കമന്റിന് ചുട്ട മറുപടി നല്‍കി കരീന കപൂര്‍

നടന്‍ അര്‍ബാസ് ഖാന്റെ ഒരു വെബ് സീരിസിലാണ് താരങ്ങളോടുള്ള സമൂഹമാധ്യമങ്ങളുടെ സമീപനത്തിനെതിരെ കരീന കപൂര്‍ തുറന്നടിച്ചത്

സമൂഹമധ്യമങ്ങളില്‍ വലിയ രീതിയില്‍ സജീവമല്ലാത്ത ചുരുക്കം ബോളിവുഡ് താരങ്ങളിലൊരാളാണ് കരീന കപൂര്‍. നടന്‍ അര്‍ബാസ് ഖാന്റെ ഒരു വെബ് സീരിസിലാണ് താരങ്ങളോടുള്ള സമൂഹമാധ്യമങ്ങളുടെ സമീപനത്തിനെതിരെ കരീന കപൂര്‍ തുറന്നടിച്ചത്. കമന്റില്‍ വന്ന ആന്റി എന്ന പ്രയോഗമാണ് കരീനയെ ചൊടിപ്പിച്ചത്.

‘നിങ്ങള്‍ ഇപ്പോള്‍ ഒരു ആന്റിയാണ്.. കൗമാരക്കാരെപ്പോലെ പെരുമാറരുത്’ എന്ന ഒരു കമന്റ് വായിച്ച കരീനയ്ക്ക് ദേഷ്യം വന്നു. ഇതിനുമറുപടിയായി ‘സെലിബ്രിറ്റികള്‍ക്കും താരങ്ങള്‍ക്കും യാതൊരു വികാരങ്ങളുമില്ല.. എന്ത് കേട്ടാലും അതങ്ങ് ഉള്‍ക്കൊള്ളണം’ ഇതാണ് ചിലര്‍ ധരിച്ച് വച്ചിരിക്കുന്നത് എന്ന് കരീന പറഞ്ഞു.

Exit mobile version