2 ചിത്രം കണ്ടാലും ഒരു പോലെ, അന്തം വിട്ട് പ്രേക്ഷകര്‍; അതു പിന്നെ അങ്ങനെ ആകുമല്ലോ, കിടിലന്‍ മറുപടിയുമായി ഗോകുല്‍ സുരേഷ് ഗോപി

തിരുവനന്തപുരം: മകന്റെ രൂപസാദൃശ്യമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച് നടനും എംപിയുമായ സുരേഷ്‌ഗോപി. തന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഗോകുല്‍ സുരേഷ് ഗോപിയുടെ ഫോട്ടോയ്ക്കൊപ്പം ചേര്‍ത്ത് അദ്ദേഹം ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ ചിത്രം വൈറലാകുകയും ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇപ്പോള്‍ അതേചിത്രം തന്നെ ഷെയര്‍ ചെയ്ത ഗോകുല്‍ സുരേഷ് ഗോപി മനോഹരമായി ഒരു അടിക്കുറിപ്പിട്ടതാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗോകുല്‍ സുരേഷ് ഗോപി കുറിക്കുന്നു…

‘അദ്ദേഹത്തെ പോലെ എനിക്ക് ഉയരമില്ല. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസതാരത്തിന്റെ സിനിമാശരീരവും എനിക്കില്ല. പക്ഷേ ചിത്രത്തില്‍ ചില സാദൃശ്യങ്ങളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ’.

സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പ്രേക്ഷകരെ ആകാംഷയാക്കിയിരിക്കുന്നത്. എംപി ആയ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തിരികെ എത്തുന്നത്. തമിഴരശന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്. വിജയ് ആന്റണിയാണ് നായകന്‍. 2015ല്‍ അഭിനയിച്ച മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Exit mobile version