‘റോര്‍ ഓഫ് ദ ലയണ്‍’; ധോണിയുടെ ജീവിതകഥയുമായി ഹോട്‌സ്റ്റാര്‍, ടീസര്‍ പുറത്തുവിട്ടു

ഹോട്സ്റ്റാര്‍ ആണ് ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററി ആക്കുന്നത്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ ജീവിതകഥ വീണ്ടും സ്‌ക്രീനില്‍ എത്തുന്നു. ഇത്തവണ ഡോക്യുമെന്ററി രൂപത്തിലാണ് എത്തുന്നത്. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഹോട്സ്റ്റാര്‍ ആണ് ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററി ആക്കുന്നത്. ടിടിആറില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ വ്യക്തിയാണ് മഹേന്ദ്രസിങ് ധോണി. കായികതാരം, നായകന്‍ തുടങ്ങിയ നിലകളിലുള്ള ധോണിയുടെ ജീവിതമാണ് ഡോക്യുമെന്ററില്‍ പറയുന്നതെന്ന് ഹോട് സ്റ്റാര്‍ വ്യക്തമാക്കി.

Exit mobile version