‘പുരസ്‌കാരങ്ങള്‍, എന്നും ഏതൊരാള്‍ക്കും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാണ്’; സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്‍

സാംസ്‌കാരിക മന്ത്രി എകെ ബാലനില്‍ നിന്ന് പുരസ്‌കാരം ലഭിച്ചതിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്‍. ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിനാണ് ഷമ്മി തിലകന് അവാര്‍ഡ് ലഭിച്ചത്. ഒടിയന്‍ എന്ന ചിത്രത്തിന് ലഭിച്ച ഏക സംസ്ഥാന അവാര്‍ഡുമാണിത്.

സാംസ്‌കാരിക മന്ത്രി എകെ ബാലനില്‍ നിന്ന് പുരസ്‌കാരം ലഭിച്ചതിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്. പുരസ്‌കാരങ്ങള്‍, എന്നും ഏതൊരാള്‍ക്കും പ്രിയപ്പെട്ടതാണെന്നും തന്റെ പിതാവിന്റേതായ താല്‍പര്യങ്ങള്‍ക്കായി ലാലേട്ടന്റെ നിര്‍ദേശ പ്രകാരമാണ് ഒടിയനില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കിയതെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിലകന്റെ മകനായി പിറക്കാനായതില്‍ ഒത്തിരി അഭിമാനിക്കുകയും, ആ പേരിന് കളങ്കമില്ലാതെ ജീവിക്കുന്നതില്‍ അഹങ്കരിക്കുകയും ചെയ്യുന്നുവെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version