തിരക്കഥ, സംവിധാനം, ഗാനരചന ജിഎസ് പ്രദീപ്; മാനം കറുത്തു വരുന്നേ.. മഴ നീറിപിടഞ്ഞു വരുന്നേ.. മലയാളികള്‍ക്കിടയില്‍ ഹിറ്റായി ജിഎസ് പ്രദീപിന്റെ ഗാനം

ജിഎസ് പ്രദീപിനെ അറിയാത്ത മലയാളികള്‍ കുറവാണ്. അശ്വമേധം പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ അദ്ദേഹം ഇപ്പോള്‍ ഗായകനായും മലയാളി മനസ് കീഴടക്കുന്നു. മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ തലങ്ങളിലും അദ്ദേഹം പ്രശസ്തി നേടി.

ആദ്യമായി ജിഎസ് പ്രദീപ് സംവിധാനം ചെയ്ത ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.. കുട്ടികളുടെ സൗഹൃദത്തിന്റെ പശ്ചാത്തലം പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിഎസ് പ്രദീപാണ്.

മാനം കറുത്തു വരുന്നേ.. മഴ നീറിപിടഞ്ഞു വരുന്നേ.. എന്ന ഗാനം മലയാളത്തിലെ അടുത്തുടെയുണ്ടായ മികച്ച ഒരു മെലഡി ഗാനമായി പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നു. ജിഎസ് പ്രദീപിന്റെ തന്നെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ചെയ്തിരിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Exit mobile version