‘അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ..പിഎസ്‌സി എഴുതി നടന്നിരുന്നേല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നോ’..! അനിയനെ പുകഴ്ത്തി ചേട്ടന്റെ കുറിപ്പ്; അഭിമാനം

49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ സന്തുഷ്ടനായിരുന്നു ആനന്ദ് മന്മഥന്‍. അനുജന്‍ അരവിന്ദന് അവാര്‍ഡ് ലഭിച്ചു. അതും ആദ്യ സിനിമയില്‍. ആനന്ദിന്റെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

2018 ലെ ഏറ്റവും മികച്ച എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് നവാഗതനായ അരവിന്ദ് മന്‍മഥനാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച എന്ന ചിത്രത്തിലെ എഡിറ്റിംഗിനാണ് പുരസ്‌കാരം. അച്ഛനും അമ്മയും കാണുന്നുണ്ടല്ലോ അല്ലേ, പിഎസ്‌സി എഴുതി നടന്നിരുന്നേല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നോ എന്നാണ് ആനന്ദിന്റെ ചോദ്യം.

കുറിപ്പിങ്ങനെ:

”ഒരു വലിയ സന്തോഷം… എന്റെ അനിയന്‍ Aravind Manmadhan ഒരു സ്റ്റേറ്റ് അവാര്‍ഡ് ജേതാവായി. Kerala state award for the Best editor 2018 – Aravind Manmadhan ? ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’ എന്ന സിനിമയ്ക്കാണ് അവാര്‍ഡ്.. ആദ്യ സിനിമയ്ക്ക് അവാര്‍ഡ്. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു… അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ.. psc എഴുതി നടന്നിരുന്നേല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നോ ?”

Exit mobile version