കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി; ആരോപണങ്ങളുമായി ദിലീപിന്റെ ആരാധകര്‍

മികച്ച കലാസംവിധാനത്തിന് വിനേഷ് ബംഗ്ലാല്‍, മികച്ച വസ്ത്രാലങ്കാരത്തിന് സമീറ സനീഷ് എന്നിങ്ങനെ രണ്ട് പേര്‍ക്കാണ് കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ അവാര്‍ഡ് ലഭിച്ചത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ദിലീപ് നായക വേഷത്തിലെത്തിയ കമ്മാര സംഭവത്തെ തഴഞ്ഞുവെന്ന ആരോപണവുമായി ദിലീപിന്റെ ആരാധകര്‍ രംഗത്ത്. കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തിയെന്ന ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.

മികച്ച കലാസംവിധാനത്തിന് വിനേഷ് ബംഗ്ലാല്‍, മികച്ച വസ്ത്രാലങ്കാരത്തിന് സമീറ സനീഷ് എന്നിങ്ങനെ രണ്ട് പേര്‍ക്കാണ് കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ അവാര്‍ഡ് ലഭിച്ചത്. രണ്ട് അവാര്‍ഡുകള്‍ വെട്ടിക്കുറച്ചുവെന്നാണ് ദിലീപ് ആരാധകരുടെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ജൂറിയില്‍ നടന്നത് എന്ത്?

ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്‍കിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.
കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയില്‍. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള്‍ മികച്ച സഹനടന്‍ ആയി.
ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?’

Exit mobile version