അവാര്‍ഡ് കരസ്ഥമാക്കിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍

49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് പ്രഖ്യാപിച്ചത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കെല്ലാം മനസ്സ് നിറഞ്ഞ ആശംസകള്‍, അഭിനന്ദനങ്ങള്‍ എന്ന് മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടെടുത്തു. നിമിഷ സഹജനാണ് മികച്ച നടി. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജ്ജും കരസ്ഥമാക്കി.

Exit mobile version