വിദ്യയുടെ മിന്നുകെട്ട് ! അടിപൊളി കല്ല്യാണ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

9 മിനിട്ട് 36 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം

ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയുടെ വിവാഹമായിരുന്നു ജനുവരി മാസം 27 ാം തീയതി. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരാനാണ് വിദ്യയുടെ വരന്‍. ഇപ്പോഴിതാ താരം തന്റെ വിവാഹ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

9 മിനിട്ട് 36 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. വിവാഹത്തിന് തൊട്ടുപിന്നാലെ നവ ദമ്പതികള്‍ റൗഡി ബേബി എന്ന തമിഴ് ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോ അന്ന് വൈറലായിരുന്നു. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിദ്യാ ഉണ്ണി. ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ് വിദ്യ.

Exit mobile version