‘എന്റെ മകളെ എനിക്ക് ജീവനാണ്, അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്’ ; ബാലയുടെയും സീരിയല്‍ നടിയുടെയും വിവാഹം കഴിഞ്ഞെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് താരം! വീഡിയോ

അതിനു ശേഷം സോഷ്യല്‍ മീഡിയയിലാകെ ബാലയുടെയും ഒരു സീരിയല്‍ നടിയുടെയും വിവാഹം കഴിഞ്ഞെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.

തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പ്പിരിഞ്ഞു. അതിനു ശേഷം സോഷ്യല്‍ മീഡിയയിലാകെ ബാലയുടെയും ഒരു സീരിയല്‍ നടിയുടെയും വിവാഹം കഴിഞ്ഞെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.

എന്നാല്‍ ആ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വാക്കുകളില്‍ പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും കടല്‍ ഒളിപ്പിച്ച് നടന്‍ ബാല പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇതാദ്യമായിട്ടാണ് വ്യക്തിപരമായ കാര്യങ്ങളില്‍ താരം ഒരു തുറന്നുപറച്ചിലിന് തയ്യാറാകുന്നത്.

ബാലയും ഒരു സീരിയല്‍ താരവും തമ്മില്‍ വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു വ്യാജമാണെന്ന് താരം ഈ വീഡിയോയിലൂടെ തുറന്നുപറയുന്നു. കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും ചേര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേര്‍ത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്. ബാല പറയുന്നു.

തന്റെ വ്യക്തിജീവിതത്തിലുണ്ടായ തിരിച്ചടികള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ താന്‍ ആക്രമിക്കപ്പെടുന്നതെന്ന് ബാല പറയുന്നു. വിവാഹമോചനത്തിന് ശേഷം താന്‍ ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്. തുറന്നുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഈ കേരള മണ്ണില്‍ നില്‍ക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാര്‍ത്തകള്‍ വച്ച് വേട്ടയാടരുത്. ബാല പറയുന്നു.

Exit mobile version