ഒരു പാട്ടു പാടുമോ..? ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയെ വേദിയിലേയ്ക്ക് വിളിച്ച് ഒപ്പം പാട്ടുപാടിപ്പിച്ച് ഷറഫുദ്ദീന്‍! വീഡിയോ

തങ്കത്തോണി എന്ന ഗാനം ഇരുവരും ചേര്‍ന്ന് രണ്ടുവരി ആലപിച്ചത് സദസ്സില്‍ ചിരി പടര്‍ത്തി.

കോളേജില്‍ അതിഥിയായെത്തിയ ഷറഫുദ്ദീനിന്റെ വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കോളേജില്‍ എത്തിയ താരത്തോടെ കൂട്ടത്തില്‍ ഒരുത്തന്‍ പാട്ടു പാടാന്‍ ആവശ്യപ്പെട്ടതാണ് തുടക്കം. ശേഷം ആ വിദ്യാര്‍ത്ഥിയെ തന്നെ വേദിയിലേയ്ക്ക് ക്ഷണിച്ച് വരുത്തി ഒപ്പം നിര്‍ത്തി പാടിയ്ക്കുകയാണ് ഷറഫുദ്ദീന്‍ ചെയ്തത്.

കോഴിക്കോട് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യ അ
തിഥിയായാണ് ഷറഫു എത്തിയത്. തങ്കത്തോണി എന്ന ഗാനം ഇരുവരും ചേര്‍ന്ന് രണ്ടുവരി ആലപിച്ചത് സദസ്സില്‍ ചിരി പടര്‍ത്തി.

അടുത്തിടെ ഷറഫുദ്ദീന്‍ പങ്കെടുത്ത കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുമ്പോള്‍ അവയൊന്നും വകവെയ്ക്കാതെ നടന്നു നീങ്ങിയ താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വീഡിയോ കൂടി പ്രത്യക്ഷപ്പെടുന്നത്.

Exit mobile version