നടന്‍ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു; മകളുടെ വരവ് പങ്കുവെച്ച് താരം

നടന്‍ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. താരം തന്നെയാണ് തനിക്കൊരു പെണ്‍കുഞ്ഞ് പിറന്ന കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുഞ്ഞിനെ എടുക്കുന്ന ചിത്രവും നടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബീമയാണ് ഷറഫുദ്ദീന്റെ ഭാര്യ. ദുവയാണ് മൂത്തമകള്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ചിത്രത്തിലാണ് നടന്‍ അവസാനമായി അഭിനയിച്ചത്.

ചിത്രത്തിലെ ഡോ ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിലെ ആ കോഴിഗിരിരാജനാണോ അഞ്ചാം പാതിരയില്‍ ഡോ. ബെഞ്ചമിന്‍ ആയി വന്ന് തങ്ങളെ ഞെട്ടിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോള്‍ താരം നേടിയിരിക്കുന്നത് ആരാധകരുടെ നീണ്ട നിര കൂടിയാണ്.

Exit mobile version