‘ഐറ’; നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്

ഡോറയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന ഹൊറര്‍ ചിത്രം ‘ഐറ’യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രത്തില്‍ നയന്‍താര ഇരട്ടവേഷത്തിലാണ് എത്തുന്നത്.

ആദ്യമായി നയന്‍താര ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. സര്‍ജുന്‍ കെഎം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കലയരസന്‍ ഹരികൃഷ്ണന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെഎസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version