ജബല്‍ ജൈസ് സിപ്പില്‍ ടൊവീനോ തോമസിന്റെ സാഹസിക പ്രകടനം; വൈറലായി വീഡിയോ

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെയുള്ള താരത്തിന്റെ സാഹസിക യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയില്‍ പോത്തിനോടൊപ്പമുളള ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചതിന് കൈയ്യടി നേടിയ താരമാണ് ടൊവീനോ തോമസ്. ഇപ്പോഴിതാ സിനിമയില്‍ അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ സാഹസിക പ്രകടനവുമായി എത്തിയിരിക്കുകയാണ് ടൊവീനോ.

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെയുള്ള താരത്തിന്റെ സാഹസിക യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടൊവീനോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. താരത്തിന്റെ വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈന്‍ ആണ് റാസല്‍ഖൈമയില്‍ ഉള്ളത്. 2.83 കിലോ മീറ്ററാണ് ഇതിന്റെ നീളം.

Exit mobile version