‘ഗല്ലി ബോയ്’; രണ്‍വീറിനെ പ്രശംസിച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത്

സോയ അക്തര്‍ സംവിധാനം ചെയ്ത 'ഗല്ലി ബോയ്' എന്ന ചിത്രം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകനായ മുറാദിന്റെ കഥയാണ് പറയുന്നത്

തീയ്യേറ്ററില്‍ മികച്ച പ്രകടനവുമായി മുന്നേറി കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം ഗല്ലി ബോയിയെയും അതിലെ നായകന്‍ രണ്‍വീര്‍ സിങിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സിനിമാ ലോകം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡ് താരം വില്‍ സ്മിത്തും രംഗത്തെത്തി.

ചിത്രത്തില്‍ രണ്‍വീര്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചതെന്നും ലോകം മുഴുവന്‍ റാപ്പ് സംഗീതം വളരുമ്പോള്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് റാപ്പ് ഗായകന്‍ കൂടിയായ വില്‍ സ്മിത്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വില്‍ സ്മിത്ത് രണ്‍വീറിനെ അഭിനന്ദിച്ചത്. വില്‍ സ്മിത്തിന് നന്ദി പറഞ്ഞുകൊണ്ട് രണ്‍വീറും പ്രതികരിച്ചു.

സോയ അക്തര്‍ സംവിധാനം ചെയ്ത ‘ഗല്ലി ബോയ്’ എന്ന ചിത്രം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകനായ മുറാദിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ അപ്ന ടൈം ആയേഗാ എന്ന റാപ്പ് യുവാക്കള്‍ക്കിടയില്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക.

Exit mobile version